ഇന്ത്യൻ സൈനിക നടപടിക്ക് പിന്തുണയുമായി എംകെ സ്റ്റാലിൻ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ചെന്നൈയിൽ റാലി

ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പാകിസ്ഥാൻ നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് എതിരെയും സൈന്യത്തിന് പിന്തുണ നൽകിയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി സ്റ്റാലിൻ മെയ് 10 ന് ചെന്നൈയിൽ റാലിക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ സായുധ സേനയ്ക്ക് പിന്തുണ നൽകണമെന്ന് സ്റ്റാലിൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പാകിസ്ഥാന്റെ നിയമ ലംഘനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കുമെതിരെ ധീരതയോടെ നടപടി സ്വീകരിക്കുന്ന ഇന്ത്യൻ സൈന്യത്തിന് ഐക്യവും പിന്തുണയും പ്രകടിപ്പിക്കേണ്ട സമയമാണിതെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. മെയ് 10 ന് വൈകുന്നേരം 5 മണിക്ക് സ്റ്റാലിന്റെ നേതൃത്വത്തിൽ നടക്കുന്ന റാലി ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെ ഓഫീസിൽ നിന്ന് ആരംഭിച്ച് യുദ്ധ സ്മാരകത്തിൽ സമാപിക്കും.

മുൻ സൈനികർ, മന്ത്രിമാർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ പങ്കെടുക്കും. ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തിനും ത്യാഗത്തിനും സമർപ്പണത്തിനും പിന്തുണ നൽകുന്നതിനും രാജ്യത്തിന്റെ ഏകീകരണം ശക്തിപ്പെടുത്തുന്നതിനുമാണ് റാലി.

Latest Stories

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി