തമിഴ്‌നാട്ടില്‍ കനത്ത പ്രതിഷേധം, തൈര് എന്ന് പാക്കറ്റുകളുടെ പുറത്ത് ഹിന്ദിയില്‍ മാത്രമേ എഴുതാവൂ എന്ന നിര്‍ദേശം പിന്‍വലിച്ചു,

തൈരിലും ഹിന്ദികലര്‍ത്താനുള്ള നീക്കം പൊളിഞ്ഞു.തൈര് പായ്കറ്റുകളില്‍ തൈരിന്റെ പേര് ഹിന്ദിയില്‍ രേഖപ്പെടുത്തണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ നീക്കം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന്റെ പാക്കറ്റുകളില്‍ ഇംഗ്‌ളീഷ് വാക്കായ കേര്‍ഡ് എന്നും മറ്റു പ്രാദേശിക ഭാഷയിലെ പേരുകളും മാറ്റി തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്ന പേര് വയ്കണമെന്നായിരുന്നു നിര്‍ദേശം.

ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുളളവരുടെ ശക്തമായ എതിര്‍പ്പുയര്‍ന്നപ്പോഴാണ് നിര്‍ദേശം പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ അതോറിററി തെയ്യാറായത്. സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പാക്കറ്റുകളില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതമഴ്‌നാട്ടിലെയും മറ്റു ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെയും പാലുല്‍പ്പാദകരും ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരുന്നു.

തൈരിന് പുറമെ വെണ്ണയും ചീസുമടക്കമുള്ള മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്കും നിര്‍ദേശം ബാധകമായിരുന്നു. എന്നാല്‍ നിര്‍ദേശത്തിനെതിരായി തമിഴ്നാട്ടിലും കര്‍ണാടകത്തിലും കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്.

Latest Stories

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ