സ്ത്രീകള്‍ ഒറ്റയ്ക്ക് ഹജ്ജിന് പോകരുതെന്ന നിയമങ്ങള്‍ വിവേചനപരം, പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കും

ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയ സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി. ഹജ്ജ്കര്‍മ്മങ്ങള്‍ ചെയ്യാനായി ഒറ്റയ്ക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്ന നിയമങ്ങള്‍ വിവേചനപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് മോഡി ഹജ്ജിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി യാഥാസ്ഥിതികമായ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുകയാണ്. ഈ വര്‍ഷം 1300 സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാത്ത ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്നും മോഡി പറഞ്ഞു.

2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇത്. രാജ്യത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഈ കാര്യം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം ശുചിത്വ പരിപാടിയെ പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുമോദിച്ചു.

ജാതിയത, വര്‍ഗീയത, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ നീചപ്രവണതകളില്‍ നിന്നും മുക്തമായ പുതിയ ഇന്ത്യയെയാണ് പുതുവര്‍ഷത്തില്‍ വിഭാവനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Latest Stories

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം