ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍; പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ദാരിദ്ര്യരേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെത്തിയപ്പോള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗെഹ്‌ലോട്ട് ഇക്കാര്യം പറഞ്ഞത്.

പാവപ്പെട്ടവര്‍ക്ക് 500 രൂപക്ക് പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ നല്‍കും. അടുത്ത മാസം അവതരിപ്പിക്കാന്‍ പോകുന്ന ബഡ്ജറ്റിനായി തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. ഉജ്ജ്വല പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കി. ഇപ്പോള്‍ ആ സിലിണ്ടറുകള്‍ കാലിയാണ്. കാരണം പാചകവാതകത്തിന്റെ വില 400 രൂപയില്‍ 1040 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു.

ബജറ്റില്‍ അവതരിപ്പിക്കുന്ന പദ്ധതികളില്‍ ഒന്ന് മാത്രമാണിത്. പാവപ്പെട്ടവര്‍ക്കും ബിപിഎല്ലുകാര്‍ക്കും വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കാന്‍ കിച്ചണ്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും- ഗെലോട്ട് പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍