വ്യോമസേന വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു; സാങ്കേതിക തകരാറെന്ന് സൂചന

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടു. അപകടത്തിന് പിന്നാലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് അപകടമുണ്ടായത്.

നിലവില്‍ റണ്‍വേയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ വിന്യസിക്കുന്നതില്‍ ഉണ്ടായ തകരാറാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.

പതിവായിട്ടുള്ള പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും വ്യോമസേന വ്യക്തമാക്കി. ഈ വര്‍ഷം സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണിത്.

Latest Stories

ലോൺ ആപ്പ് ഭീഷണി: കാണാതായ വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; 'മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ല, അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു'

അങ്ങാടിപ്പുറത്തിന് പുറമെ കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ നിരക്ക് അറിയാം

“ഈർപ്പച്ചൂട്: കേരളം നേരിടുന്ന നിശ്ശബ്ദ കാലാവസ്ഥാ ദുരന്തം”

കപ്പല്‍ പിടിച്ചെടുത്തതിന്റെ പ്രതികാരം: യുഎസ് യുദ്ധക്കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍

വേനൽ ചൂടിന് ആശ്വാസമായി മഴ; കൊച്ചിയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞു വീണ് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎസ്; ചർച്ച ഇല്ലെന്ന് ഇറാൻ

ആദ്യം മുന്നറിയിപ്പ് നല്‍കി, പിന്നെ എഞ്ചിന്‍ റും നശിപ്പിച്ചു; ഇറാനിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തെന്ന് ട്രംപ്; തിരിച്ചടി നല്‍കുമെന്ന് ഇറാന്‍; 'അമേരിക്കയുടേത് സായുധ കടല്‍ക്കൊള്ള'

പാലക്കാട് അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു; പ്രതി പിടിയിൽ