വിദേശ രാഷ്ട്രത്തലവന്‍മാര്‍ക്ക് മുന്നില്‍ മേനി നടിക്കാന്‍ വീണ്ടും ചേരികള്‍ മറച്ച് മോദി സര്‍ക്കാര്‍; ജി 20യ്ക്ക് മുന്നോടിയായി തലസ്ഥാനത്തെ പ്രധാന വേദിയ്ക്ക് അരികിലെ കുടിലുകൾ പൊളിച്ചു മാറ്റി

ലോകത്തെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കുന്ന ജി 20 ഉച്ചകോടി രാജ്യ തലസ്ഥാനത്തു തുടങ്ങാനിരിക്കെ ചേരികൾ മറയ്ക്കുന്ന പതിവ്  ആവർത്തിച്ചു കേന്ദ്രസർക്കാർ. വിദേശ രാഷ്ട്രത്തലവന്‍മാര്‍ക്ക് മുന്നില്‍ മേനി നടിക്കാന്‍ ഡൽഹിയിലെ ചേരികള്‍ മറയ്ക്കുന്ന തിരക്കിലാണ് അധികൃതർ. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലാണ് നെറ്റ് ഉപയോഗിച്ച് ചേരികളിലെ വീടുകള്‍ മറയ്ക്കുന്നത്. ഡല്‍ഹിയിലെ ജി 20യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതർ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു.

2020 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദർശന വേളയില്‍ ഗുജറാത്തില്‍ മതില്‍ പണിതാണ് ചേരി മറച്ചത്. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പേര് പറഞ്ഞു ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ രാഷ്ട്രീയ ഗിമ്മിക്കുകള്‍ പയറ്റുന്നതിന് ഇടയിലായിരുന്നു ഗുജറാത്തിലെ ചേരി ട്രംപിന്റെ സന്ദര്‍ശന വേളയില്‍ മറച്ചത്. സംഭവം ഏറെ വിവാദമായിരുന്നു. അതിന് സമാനമാണ് നിലവില്‍ ഡല്‍ഹിയിലും ഇപ്പോള്‍ നെറ്റിട്ട് ചേരി മറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി.

ലോകത്തെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കുന്ന ജി20ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോഴും മോദി സർക്കാർ പഴയ ഈ പതിവ് ആവർത്തിക്കുകയാണ്. പ്രധാനവേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്നു ചേരി നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ഇവിടെ അൻപതോളം വീടുകള്‍ പൊളിച്ചു നീക്കി.

ജി 20 തുടങ്ങാൻ ദിവസങ്ങള്‍ ശേഷിക്കെ നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയാണ് ഇപ്പോൾ മറച്ചിരിക്കുന്നത്. ഗ്രീൻ നെറ്റ് ഉപയോഗിച്ച് ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറയുള്ളത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. ഗ്രീൻ നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന് സമീപത്തെ കോളനികളിലെ പുറത്ത് കാണുന്ന ഭാഗവും ഈ വിധം പരസ്യ ബോര്‍ഡുകള്‍ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. സെപ്റ്റംബർ 9 , 10 തീയ്യതികളിലാണ് ഡൽഹിയിൽ ജി 20 യോഗം നടക്കുന്നത്. ഇതിനും രണ്ട് ദിവസം മുൻപ് തന്നെ നേതാക്കള്‍ എത്തി തുടങ്ങും. പത്താം തീയ്യതി ജി 20 യോഗം അവസാനിച്ച് നേതാക്കള്‍ എല്ലാം ഇന്ത്യ വിട്ട ശേഷം മാത്രമായിരിക്കും ചേരിയെ മറച്ചിരിക്കുന്നതെല്ലാം അഴിച്ച് മാറ്റുക.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്