ക്രിസ്മസ് മാത്രമല്ല, പുതുവര്‍ഷവും ആഘോഷിക്കരുത് ;ആന്ധ്രയിലെ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഹിന്ദുസംഘടന

അലിഗഡിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന ഹിന്ദുസംഘടനകളുടെ നിര്‍ദ്ദേശത്തിനു പിന്നാലെ പുതുവത്സരവും ആഘോഷിക്കരുതെന്ന് നിര്‍ദ്ദേശം .ആന്ധ്രയിലെ ക്ഷേത്രങ്ങള്‍ക്കാണ് ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹിന്ദുമതത്തിന്റെ പാരമ്പര്യത്തില്‍പെട്ട ഒന്നല്ല പുതുവര്‍ഷ ആഘോഷം,അതിനാല്‍ അവ ആഘോഷിക്കേണ്ടതില്ലെന്ന് സംഘടന പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ആന്ധ്രയില്‍ പുതുവര്‍ഷമായി കണക്കാക്കുന്നത് “ഉഗഡി” യാണ്.അത് ക്ഷേത്രങ്ങള്‍ക്ക് ആഘോഷിക്കാം.എന്നാല്‍ ഇത്തരത്തിലുള്ള പാശ്ചാത്യആഘോഷങ്ങള്‍ കൊണ്ടാടേണ്ടതില്ലന്ന് ഇവര്‍ പറയുന്നു. കൂടാതെ പുതുവര്‍ഷത്തില്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിനെയും രാത്രികാലങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുന്നതിനെയും സര്‍ക്കുലര്‍ ചോദ്യം ചെയ്യുന്നുണ്ട്. ജനുവരി ഒന്നിന് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്നതും മധുരം വിതരണം ചെയ്യുന്നതും കര്‍ശനമായി നിയന്ത്രണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റിന്റെ സര്‍ക്കുലറിന് സാമൂഹികമാധ്യമങ്ങളില്‍ അനൂകൂലമായി ഒട്ടേറെ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. കര്‍ണ്ണാടകയിലെ പുനരുദ്ധന ട്രസ്റ്റ് ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭരണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ നടത്തരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷിക്കുന്നതുവഴി മതപരിവര്‍ത്തനമാണ് നടത്തുന്നതെന്ന് ആരോപിച്ച് അലിഗഡിലെ സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്‍തുടര്‍ന്നാണ് ഇപ്പോള്‍ ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്