യു.പിയിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ അണുനാശിനി തളിച്ചു

“നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും കണ്ണുകൾ അടയ്ക്കുക,” സുരക്ഷാ കവചം ധരിച്ചിരുന്ന ഉദ്യോഗസ്ഥർ റോഡിൽ കുത്തിയിരുന്ന ഒരു കൂട്ടം പുരുഷന്മാരോടും സ്ത്രീകളോടും കുട്ടികളോടുമായി പറഞ്ഞു. തുടർന്ന് ഇവർക്ക് മേൽ അണുനാശിനി സ്പ്രേ ചെയ്യപ്പെട്ടു, പലരും അവരുടെ കണ്ണുകൾ നീറിയതിനെ തുടർന്ന് നിലവിളിച്ചു. ഉത്തർപ്രദേശിൽ നിന്നാണ് കുടിയേറ്റക്കാരുടെ ദേഹം അണുവിമുക്തമാക്കുന്നതിന്റെ ഞെട്ടിക്കുന്ന ഈ കാഴ്ച പുറത്തു വന്നിരിക്കുന്നത്.

രാജ്യത്തെമ്പാടും 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്യുമ്പോൾ ഇവർക്ക് ദുരിതാശ്വസം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി സ്വീകരിച്ച ദിവസമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ബറേലി ജില്ലയിലാണ് ഈ ദൃശ്യം പകർത്തപ്പെട്ടത്. പ്രത്യേക ബസുകൾ ക്രമീകരിച്ചതിനെ തുടർന്ന് വാരാന്ത്യത്തിൽ യുപിയിലേക്ക് മടങ്ങിയ ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികൾ ആണിവർ. “അണുവിമുക്തമാക്കൽ” പൊലീസ് സാന്നിദ്ധ്യത്തിലാണ് നടന്നത്.

https://www.facebook.com/toraviprakash/videos/4346751425350328/

കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ക്ലോറിനും വെള്ളവും കലർത്തിയ ലായനി ആണ് തളിച്ചത്. മറ്റ് രാസവസ്തുക്കൾ ഉപയോഗിച്ചില്ല. തളിക്കുമ്പോൾ കണ്ണടച്ച് പിടിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു. അണുവിമുക്തമാക്കൽ ദൃശ്യം വിമർശനവിധേയമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest Stories

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്