24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 22,68,675 ആയി 

പ്രതിദിനം 60,000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയിലും കുറവുണ്ട്. കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 871 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

നിലവില്‍ 22,68,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,83,489 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 6,39,929 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 45000 കടന്നു. 45,257 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 9,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,711 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 5,24,513 ആയി.

ഇന്നലെ രോഗം ബാധിച്ച് 293 പേരാണ് മരിച്ചത്. ഇതുവരെ 18,050 പേരാണ് മരിച്ചത്. 1,47,735 സജീവ കേസുകളാണ് ഉളളതെന്നും 3,58,421 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈയിലാണ് കുടുതല്‍ രോഗികള്‍. ഇതുവരെ 1,24,307 പേരാണ് രോഗബാധിതര്‍.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വൈകിട്ടു വരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയി. 7,33,897 ആളുകളാണ് ഇതുവരെ കോവിഡ് ബാധയേ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം 12,200,847 ആളുകള്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിതരുടെ ആകെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 5,085,821 ആളുകള്‍ക്കാണ് രോഗം വന്നത്. 1,63,370 പേര്‍ മരിച്ചു.  രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഇതുവരെ മരിച്ചു.

Latest Stories

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു