'കൈപ്പത്തി' വേണ്ട; കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ഒഴിവാക്കണമെന്ന് ബിജെപി

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ “കൈപ്പത്തി” ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ആറ് പേജുള്ള പരാതിയില്‍ കൈപ്പത്തി ചിഹ്നം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് അശ്വിനി ഉപാധ്യായ ആരോപിക്കുന്നു. തന്റെ പരാതിയുടെ പകര്‍പ്പ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബി.ജെ.പി നേതാവ് പുറത്ത് വിട്ടിട്ടുണ്ട്.

കൈപ്പത്തി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാത്രമല്ല, മനുഷ്യ ശരീരത്തിലെ ഒരു അവയവം കൂടിയാണെന്ന് ഉപാധ്യായ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 48 മണിക്കൂര്‍ മുന്നേ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കണം എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായയുടെ പരാതി. കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തിയായതിനാല്‍ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പോലും സ്വന്തം കൈപ്പത്തി ഉപയോഗിച്ച് വോട്ടര്‍മാരുടെ ഇടയില്‍ പ്രചാരണം നടത്താമെന്നാണ് ഉപാധ്യായ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്ക് നേരെ “കൈ”വീശി കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളും അനുയായികളും അവരുടെ ചിഹ്നത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അശ്വനിയുടെ വാദം.

മനുഷ്യ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു അവയവത്തെ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിന്റെ പരിണിത ഫലമാണിതെന്ന് ഉപാധ്യായ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൂത്തിനു നൂറുമീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായതിനാല്‍ ഈ ചട്ടങ്ങളെല്ലാം ലംഘിക്കപ്പെടുന്നുവെന്ന് ഉപാധ്യായ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍