ഇന്ത്യ തിരിച്ചടിക്കുമെന്ന് ‍കരുതുന്നതിൽ എന്താണ് തെറ്റ്?; വിവാദ വാട്‌സ്ആപ്പ് ‌സന്ദേശത്തിൽ വിശദീകരണവുമായി അർണബ് ഗോസ്വാമി

വാട്‌സ്ആപ്പ് ചാറ്റ് ചോർന്ന സംഭവത്തിൽ വിശദീകരണവുമായി റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി രം​ഗത്ത്. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് കരുതുന്നതിൽ എന്താണ് തെറ്റെന്ന് അർണാബ് ഗോസ്വാമി ചോദിക്കുന്നു.

തന്റെ ചാനൽ മാത്രമല്ല, മറ്റ് ചാനലുകളും അത്തരത്തിലുള്ള റിപ്പോർട്ടുകൾ നൽകിയിരുന്നുവെന്നും അർണബ് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്ക് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ പരസ്യമായി പ്രസ്താവിച്ച കാര്യം ഒരു മാധ്യമ പ്രവർത്തകൻ പറയുന്നത് കുറ്റകൃത്യമായി കോൺഗ്രസ് കണക്കാക്കുന്നത് കാണുമ്പോൾ തനിക്ക് ഭയമാണുണ്ടാവുന്നതെന്നും അർണബ് പറഞ്ഞു.

കഴിഞ്ഞ പത്ത് മാസമായി പലരും ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്തുവെന്നും അർണബ് ​ഗോസ്വാമി കൂട്ടിചേർത്തു.

അർണബ് ഗോസ്വാമിയും ബാർക് സിഇഒ പാർത്തോ ദാസ് ഗുപ്തയുമായി അർണബ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍