'രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണം'; ഖാര്‍ഗെ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു

രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര ഇന്നലെ നിര്‍ത്തിവച്ച പശ്ചാത്തലത്തിലാണ് കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ വിവിധ പാര്‍ട്ടികളിലെ പ്രധാന നേതാക്കള്‍ പങ്കെടുക്കും.

അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക.

ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കില്‍ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെയാണ് യാത്ര നിര്‍ത്തിവച്ചത്.

അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് ആരോപണം ജമ്മുകാശ്മീര്‍ പൊലീസ് നിഷേധിച്ചു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും യാത്ര നിര്‍ത്തുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീര്‍ പൊലീസ് പ്രതികരിച്ചത്.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല