ആദ്യ മിനിട്ടുകളില്‍ 196 സീറ്റുമായി എന്‍ഡിഎ മുന്നില്‍; 106 സീറ്റുകളുമായി ഇന്ത്യ സഖ്യം തൊട്ടുപിന്നില്‍; ഇവിഎമ്മുകള്‍ എണ്ണിത്തുടങ്ങി

ലോകസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മിനിട്ടുകള്‍ക്കുള്ളില്‍ 196 സീറ്റുമായി എന്‍ഡിഎ മുന്നില്‍. 543 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് 196 സീറ്റില്‍ എന്‍ഡിഎ ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ സംഖ്യം 106 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പത്തു സീറ്റുകളിലും മുന്നേറുന്നു.

ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചിരുന്നു. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. വ്യക്തമായ ലീഡ് നില പത്തു മണിയോടെ വ്യക്തമാകും. ലോക്സഭയിലെ 543 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടന്നത്.

ലോകതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 64.2 കോടി പേര്‍ സമ്മതിദാനം വിനിയോഗിച്ചതിലൂടെ ഇന്ത്യ റെക്കോഡ് സൃഷ്ടിച്ചെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. സമ്മതിദായകരില്‍ പകുതിയോളം പേര്‍ (31.2 കോടി) വനിതകളാണെന്നതും ഈ നേട്ടത്തിനു മാറ്റുകൂട്ടുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ 1.5 കോടി പേര്‍ പോളിങ്, സുരക്ഷാഉദ്യോഗസ്ഥരായി പങ്കെടുത്തു. രാജ്യമെമ്പാടും 68,000-ല്‍ ഏറെ നിരീക്ഷണസംഘങ്ങളെ വിന്യസിച്ചിരുന്നു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്ന അവസരങ്ങള്‍ താരതമ്യേന കുറവാണ്. രണ്ടുവര്‍ഷത്തെ മുന്നൊരുക്കങ്ങളുടെ ഫലമായി തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ ഒഴിവാക്കാനായി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു