സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ച് തകര്‍ത്തു; അക്രമം കാറിന്റെ കണ്ണാടിയില്‍ ബസ് തട്ടിയതിനെ തുടര്‍ന്ന്

കോട്ടയം കോടിമത നാലുവരിപ്പാതയില്‍ കാറില്‍ എത്തിയ സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ച് തകര്‍ത്തതായി പരാതി. ബസ് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ കാറിന്റെ വശത്തെ കണ്ണാടിയില്‍ തട്ടിയിരുന്നു. ഇതേ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ കാര്‍ യാത്രികരായ സ്ത്രീകളാണ് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകര്‍ത്തത്.

തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസ് തടഞ്ഞുനിറുത്തിയ ശേഷം ഇവര്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നും ലിവറെടുത്ത് ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ത്രീകള്‍ അതേ കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.

സ്ത്രീകള്‍ എത്തിയത് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Latest Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ