'എതിര്‍ത്താല്‍ 41ാം ദിവസം മരിക്കും'; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം; വാസന്തി അമ്മ മഠത്തിലെ മന്ത്രവാദിനി പിടിയില്‍

മലയാലപ്പുഴയില്‍ മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി അമ്മ മഠത്തിലെ ശോഭനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിച്ചതിനെത്തുടര്‍ന്നാണ് നടപടി.

മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്താണ് മന്ത്രവാദം നടന്നിരുന്നത്. ഈ കേന്ദ്രത്തെക്കുറിച്ച് മുന്‍പും നിരവധി പരാതികള്‍ കിട്ടിയിരുന്നു. നാട്ടുകാരും എതിര്‍ത്തിരുന്നു. ശോഭന കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബാലന്‍ കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

ഈ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരെ എതിര്‍ക്കുന്നവരെയൊക്കെ വീടിനുമുന്‍പില്‍ പൂവ് ഇട്ട് നാല്‍പ്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. പൊലീസ് അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയും. ഗുണ്ടകളേയും ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് വീടിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. മഠത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിച്ചു.

Latest Stories

'മോദി ജീയുടെ ജനപ്രീതി സമാനതകളില്ലാത്തത്, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി'; വോട്ട് കുറയുന്നതൊന്നും ബിജെപിയെ ബാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; 'യുപിയില്‍ 80ല്‍ 80ഉം പോരും'

പുടിന്റെ മാസ് ഷോ, മോസ്‌കോ തെരുവുകളില്‍ പിടിച്ചെടുത്ത അമേരിക്കന്‍ -ബ്രിട്ടീഷ് ടാങ്കുകള്‍; കൊടി പോലും മാറ്റാതെ തൂക്കിയെടുത്ത് പ്രദര്‍ശനം

എന്റെ എന്‍ട്രിയുണ്ട്, പാട്ട് ഇട്ടിട്ടും പോയില്ല, ഞാന്‍ ബാക്കിലിരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു..; ജീന്‍ പോള്‍ വഴക്ക് പറഞ്ഞെന്ന് ഭാവന

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുനെങ്കിൽ പണി കിട്ടുമായിരുന്നു, കൃത്യസമയത്ത് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഹർഷിത് റാണ; ഇന്നലെ നടന്നത് ഇങ്ങനെ

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പർസ്റ്റാർ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയൻതാര

ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക