കേരളത്തിനായി ഡല്‍ഹിയില്‍ ശബ്ദമുയര്‍ത്തും; കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും വീണ്ടും സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നും ദുരന്ത ബാധിതരെ നേരില്‍ കാണുകയും ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചു.

രക്ഷാദൗത്യം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ചൂരല്‍മല ഫോറസ്റ്റ് ഓഫീസിലാണ് ചര്‍ച്ച നടന്നത്. കേരളം ഇത്രയും വലിയൊരു ദുരന്തം ഇതിന് മുന്‍പ് അഭിമുഖീകരിച്ചിട്ടില്ല. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തലസ്ഥാനത്ത് ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇതേ കുറിച്ച് സംസാരിക്കും. കേരളത്തിന്റെ അവസ്ഥ പ്രത്യേകം പരിഗണിക്കപ്പെടേണ്ട സാഹചര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം മുതല്‍ തങ്ങള്‍ ഇവിടെയുണ്ട്. വല്ലാത്തൊരു ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചത്. ദുരന്തപ്രദേശത്തും ക്യാമ്പുകളിലും പോയി സ്ഥിതിഗതികള്‍ വിലയിരുത്തി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മ്മിച്ച് നല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

Latest Stories

തിരിച്ചടിച്ച് ഇറാന്‍; തെല്‍ അവീവ് ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; ജനങ്ങള്‍ ഉടന്‍ സുരക്ഷിത ബങ്കറുകളിലേക്ക് മാറണമെന്ന് ഇസ്രയേല്‍ സൈന്യം

ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; തലസ്ഥാന നഗരത്തില്‍ വലിയ സ്‌ഫോടനങ്ങള്‍; ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം; പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍

ഇസ്രായേല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം; മുഖ്യമന്ത്രി മുസ്ലിം ലീഗിനെ വിമര്‍ശിച്ചത് ഭരണപരാജയം മറച്ചുവെക്കാനെന്ന് ലീഗ് നേതൃത്വം

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവം; ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി

അഹമ്മദാബാദ് വിമാനപകടം; തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

മനുസ്മൃതി പഠിപ്പിക്കില്ല, ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട്; നിലപാട് വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാല

ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ; സുരക്ഷ പരിശോധന കഴിഞ്ഞുമതി പറക്കലെന്ന് നിഗമനത്തില്‍ കേന്ദ്രം?

ഇവിടെ സൂര്യൻ അസ്തമിക്കില്ല! ഭൂമിയിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ..

യുഡിഎഫ് അങ്കലാപ്പിലാണ്, അവസരവാദ നിലപാട് സ്വീകരിക്കുന്നു; എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുകയാണെന്ന് പിണറായി വിജയന്‍

WTC FINAL: അഹമ്മദാബാദ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത് ബാൻഡ് ധരിച്ച് താരങ്ങൾ