ഏക സിവില്‍കോഡ് വിഷയം ഗൗരവമേറിയത്; മുസ്ലിങ്ങളെ മാത്രമല്ല ബാധിക്കുക; ഇന്ത്യയുടെ ബഹുസ്വര സൗന്ദര്യ നിലനില്‍ക്കണമെന്ന് ലീഗ്

രാജ്യസഭയില്‍ സ്വകാര്യ ബില്ലായി എത്തിയ ഏക സിവില്‍കോഡ് വിഷയം ഗൗരവമേറിയതാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ഇക്കാര്യം ശ്രദ്ധിക്കണമായിരുന്നു. രാജ്യസഭയില്‍ വന്നത് സ്വകാര്യ ബില്ലാണ്. എതിര്‍ത്ത് സംസാരിക്കാന്‍ കോണ്‍ഗ്രസിലെ ആരേയും കാണാത്തതാണ് ലീഗ് അംഗത്തിന്റെ പരാമര്‍ശത്തിന് കാരണം. എന്നാല്‍ ഭാവിയില്‍ കോണ്‍ഗ്രസടക്കമുള്ള മതേതര പാര്‍ട്ടികള്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് വര്‍ഗീയപാര്‍ട്ടി അല്ലെന്ന് എം വി ഗോവിന്ദന് മാത്രമല്ല കേരളത്തില്‍ മൊത്തമുള്ള അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗിന്റെ കഴിഞ്ഞകാല ചരിത്രവും പ്രവര്‍ത്തനവും പഠിക്കുന്ന ആര്‍ക്കും അത് വ്യക്തമാകും. ഈ പ്രസ്താവന എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്ന് മാത്രമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്ലിംകളെ മാത്രമല്ല, വ്യതിരിക്ത സാംസ്‌കാരിക അസ്തിത്വമുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകൃത സിവില്‍ കോഡ് തിരിച്ചടിയാണ്. ഭരണഘടനാ ശില്‍പികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നു എന്നത് കൊണ്ടാണ് ഏകസിവില്‍കോഡ് മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒതുങ്ങിയത്.

രാജ്യസഭയില്‍ സ്വകാര്യ ബില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നമ്മുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മതേതര ഇന്ത്യ ബഹുസ്വര സൗന്ദര്യങ്ങളോടെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഏകീകൃത സിവില്‍കോഡിനെ അനുകൂലിക്കാനാവില്ല. ഇന്ത്യ ഇന്ത്യക്കാരന്റേതാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ അന്തസ്സ്. അത് ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും എതിര്‍ക്കപ്പെടുക തന്നെ വേണമെന്ന് തങ്ങള്‍ പറഞ്ഞു.

Latest Stories

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം