'ലൈറ്റ് ഓഫ് കേരള'യുമായി യു.ഡി.എഫ്; അമിത വൈദ്യുത ബില്ലിന് എതിരെ ജൂണ്‍ 17-ന് രാത്രി മൂന്ന് മിനിട്ട് ലൈറ്റ് അണച്ച്  പ്രതിഷേധം

സംസ്ഥാനത്തെ അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം.  അമിത വൈദ്യുതി ബില്‍ ലഭിക്കുന്നുവെന്ന വ്യാപക പരാതിയ്‌ക്കെതിരെ ഈ മാസം 17-ന് രാത്രി ഒന്‍പതിന് മൂന്ന് മിനിട്ട് വൈദ്യുത വിളക്കുകള്‍ അണച്ച് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അമിത വൈദ്യുതി ബില്ലിനെതിരെ ജനകീയ പ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം. ലൈറ്റ് ഓഫ് കേരള എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി നീതീകരിക്കാനാവില്ല. ചാർജ് വർദ്ധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണ്. മീറ്റർ റീഡിങ്ങിലെ കാലതാമസം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉപഭോക്താക്കൾക്ക് ശിക്ഷ വാങ്ങേണ്ടി വരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി മീറ്റര്‍ റീഡിംഗ് നടന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി വകുപ്പ് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ജനത്തിന് താങ്ങാനാവില്ല. കൂട്ടിയ തുക പിന്‍വലിക്കും വരെ സമരം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.

അടത്തു കിടക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ഫിക്സഡ് ചാർജിലൂടെ കൊള്ള നടത്തുകയാണ്. ഫിക്സഡ് ചാർജിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവ് നടപ്പായില്ല. ഫിക്സഡ് ചാർജ് പൂർണമായി ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധം സർക്കാർ കൈവിട്ട നിലയിലാണ്. മെഡിക്കൽ കോളജിലെ ആത്മഹത്യകള്‍ ജാഗ്രതക്കുറവ് കാരണം സംഭവിച്ചതാണ്. ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Latest Stories

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ