'എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല...എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്, തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കും'; രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതക്കയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതക്കയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്ന് രാഹുൽ ഭീഷണി മുഴക്കിയിട്ടുണ്ട്. കൂടാതെ തന്നെ പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട എന്നും രാഹുൽ അയച്ച സന്ദേശത്തിൽ പറയുന്നു. കുറ്റസമ്മതം നടത്താനാണ് തിരുമാനമെന്നും രാഹുൽ പറയുന്നുണ്ട്.

പെൺകുട്ടിയോട് വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്. കുറ്റസമ്മതം നടത്താനാണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇനി ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനം ഉണ്ടെന്നും രാഹുൽ അയച്ച മെസേജിൽ പറയുന്നു.

നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. ദാറ്റ്സ് ആൾ. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് കൊടുക്കലാണ്. ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോയെന്നും രാഹുൽ പറയുന്നു.

Latest Stories

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് നിന്നും പുറത്തേക്ക്? അയോഗ്യത നടപടിക്ക് നീക്കങ്ങൾ തുടങ്ങി; രാഹുലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് എസ്ഐടി

എന്റെ മുൻപിൽ ഉള്ളത് ആ ഒരു ലക്ഷ്യം മാത്രം, അത് ഒരിക്കലും സെഞ്ചുറിയും റെക്കോർഡുകളും അല്ല: വിരാട് കോഹ്ലി

റൺ മെഷീനിൽ നിന്നും റെക്കോർഡ് മെഷീനിലേക്ക്; വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

IND vs NZ: സച്ചിന്റെ റെക്കോഡ് പഴങ്കഥ, ഇനി ആ നേട്ടം കിംഗ് കോഹ്‌ലിയുടെ പേരിൽ

IND vs NZ: റെക്കോഡുകളുടെ ഹിറ്റ്മാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ; ചരിത്രം കുറിച്ച് രോഹിത് ശർമ്മ

IND VS NZ: 'എന്ത് അസംബന്ധമാണിത്'; കമന്ററി ബോക്സിൽ അസ്വസ്തത പരസ്യമാക്കി ഹർഷ ഭോഗ്‍ലെ

ഇറാനിലെ സമരക്കാരെ തൊട്ടാല്‍ ഞങ്ങളും വെടി പൊട്ടിക്കുമെന്ന് ട്രംപ്; ആക്രമിച്ചാല്‍ ഇസ്രയേലിലെ യുഎസ് കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍

പ്രതി സ്ഥിരം കുറ്റവാളി, പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യത; രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല, ഫോണിന്റെ ലോക്ക് അടക്കം കൈമാറാന്‍ വിസമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ട്

സച്ചിന്റെ റെക്കോർഡുകൾക്ക് വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള ഒരേയൊരു താരം, പക്ഷേ ആ പോക്ക് നേരത്തെയായി പോയി; ചർച്ചയായി അലൻ ഡൊണാൾഡിൻ്റെ വാക്കുകൾ

T20 World Cup 2026: ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നിലനിർത്തണമെങ്കിൽ അവൻ വിചാരിക്കണം; വിലയിരുത്തലുമായി ​ഗാം​ഗുലി