മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു

മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാന്‍ഡില്‍. രാഹുലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്‌ജിയുടെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാത്ത പശ്ചാത്തലത്തിൽ കോടതി രാഹുലിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

കോടതിക്ക് മുന്നില്‍ യുവമോര്‍ച്ച രാഹുലിനെതിരെ പ്രതിഷേധിച്ചു. രാഹുല്‍ ഉണ്ടായിരുന്ന വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല. ബലാത്സംഗം നടന്നതായി പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയുമായി ഹോട്ടലില്‍ വച്ച് കണ്ടിരുന്നു എന്നതല്ലാതെ രാഹുല്‍ ഒന്നും വിട്ടു പറഞ്ഞില്ല.

ഒന്നിലധികം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, മൊബൈല്‍ ഫോണിലെ നിര്‍ണായക ഡാറ്റകള്‍ ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി സൂക്ഷിച്ചെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ ലാപ്‌ടോപ്പ് എവിടെയെന്നും രാഹുല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയില്ല. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണത്തിന് പാലക്കാട് പ്രതിയുമായി പോകണമെന്ന് എസ്‌ഐടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചുരുങ്ങിയ കസ്റ്റഡി കാലാവധിയില്‍ പാലക്കാട് യാത്രയും മുടങ്ങി. ആദ്യ ദിവസം മുതലുണ്ടായ കടുത്ത പ്രതിഷേധങ്ങളും രാഹുലിനെ പുറത്തിറക്കിയുള്ള തെളിവെടുപ്പിന് വെല്ലുവിളിയായി.

Latest Stories

'അവർ പാവങ്ങൾ, എതിർക്കുന്നതെന്തിന്?'; ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

ഒറ്റ മത്സരം, കെ എൽ രാഹുൽ സ്വന്തമാക്കിയത് ധോണി പോലും നേടാത്ത ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

'മകളുടെ കാമുകന്റെ ചതിയിൽ അകപ്പെടുന്ന അമ്മ, ഒടുവിൽ കെട്ടിപ്പൊക്കിയ കുഞ്ഞു ജീവിതം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു'; ചർച്ചയായി ആശ ശരത്തിന്റെ 'ഖെദ്ദ' സിനിമ

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി, പൊതുഇടങ്ങളിൽ പട്ടിക ലഭ്യമാക്കാനും നിർദേശം

ഇത് ചരിത്രത്തിൽ ആദ്യം; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി

'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്, ഏതെങ്കിലും ഉദ്യോഗസ്ഥനല്ല'; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

കയറ്റുമതിയില്‍ കേരളത്തിന്റെ കുതിപ്പ് നിതി ആയോഗ് അംഗീകരിച്ചെന്ന് പി രാജീവ്; കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 19ാം സ്ഥാനത്ത് നിന്ന് 11ലേക്ക് കേരളത്തിന്റെ കുതിച്ചു ചാട്ടം

ഐപിഎലിൽ യൂനിസ് ഖാൻ ചെയ്തത് ആവർത്തിക്കാനുള്ള ചങ്കൂറ്റം റിസ്‌വാൻ കാണിക്കണം; ബിബിഎൽ 'അപമാനിക്കലിൽ' മുൻ താരം

'വിസ്മയം തീര്‍ക്കാന്‍ വി ഡി സതീശൻ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുന്നു, ഐഷാ പോറ്റി സ്വീകരിച്ചത് വര്‍ഗ വഞ്ചനയുടെ ഭാഗമായ നിലപാട്; വിമർശിച്ച് എം വി ഗോവിന്ദൻ

'ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി, തെളിവുകൾ എന്റെ പക്കലുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ ഫെന്നി നൈനാൻ