ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ചു; സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

കൊല്ലത്ത് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. പൂവറ്റൂര്‍ സ്വദേശി രാഹുലിനെ ആണ് കൊല്ലം കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്.

ഫെബ്രുവരി 18ന് രാത്രി 8ന് കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. യുവതി കോട്ടാത്തല ജംഗ്ഷനില്‍ എത്തിയപ്പോള്‍ രാഹുല്‍ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി കടന്നുപിടിക്കുകയും കുതറി മാറിയപ്പോള്‍ വീണ്ടും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎം കുളക്കട ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം, കുളക്കട മേഖലാ സെക്രട്ടറി എന്നീ ചുമതലകളും രാഹുല്‍ വഹിക്കുന്നുണ്ട്.

രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോണ്‍സണ്‍ അറിയിച്ചു.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല