ശാന്തിവനത്തിലെ മരങ്ങളില്‍ കൈ വെച്ചാല്‍ മുടി മുറിച്ച് മുഖ്യമന്ത്രിക്ക് അയക്കുമെന്ന് മീന മേനോന്‍

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനുള്ള കെ.എസ്.ഇ.ബി ശ്രമത്തിനെതിരെ വീണ്ടും പ്രതിഷേധം. മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ വീണ്ടും ശാന്തിവനം സംരക്ഷണ സമിതി തടഞ്ഞു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി താത്കാലികമായി പിന്മാറി. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയത് .

13.5 മീറ്ററില്‍ അധികം ഉയരത്തില്‍ ഉള്ള മരച്ചില്ലകള്‍ മുറിക്കും എന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ശിഖരം മുറിക്കാന്‍ എന്ന പേരില്‍ മരങ്ങള്‍ മുറിക്കാന്‍ തന്നെയാണ് കെ.എസ്.ഇ.ബിയുടെ ശ്രമമെന്ന് സ്ഥലത്തിന്റെ ഉടമ മീന മേനോന്‍ ആരോപിച്ചു. പ്രതിഷേധത്തിന് സമ്മര്‍ദ്ദം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വീണ്ടും മരം മുറിക്കാനെത്തിയാല്‍ മുടി മുറിച്ചു മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്ത് പ്രതിഷേധിക്കും എന്നാണ് മീന മേനോന്റെ നിലപാട്.

കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കേസ് തീര്‍പ്പാകും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. പ്രതിഷേധം തുടരുന്നതിനിടെയാണ് പറവൂര്‍ ശാന്തവനത്തിലെ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കെ.എസ്.ഇ.ബി വൈദ്യുതി ലൈന്‍ വലിച്ചത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍