മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും.

ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമ്മിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും.ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർത്ഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട് ജില്ലാ കളക്ടറുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ കളക്ടറും ജനപ്രതിനിധികളുമായുള്ള കോവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവൻ സ്‌നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു പോകും.

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം