‘ബി.ജെ.പിക്ക് വോട്ട് ചെയ്ത് സി.പി.ഐഎമ്മിനെ വിജയിപ്പിക്കരുത്’; ശബരിമല കര്‍മ്മസമിതിയുടെ പേരില്‍ തൃപ്പൂണിത്തറയില്‍ പോസ്റ്ററുകള്‍

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തൃപ്പൂണിത്തറയില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍.  ‘ ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ കെഎസ് രാധാകൃഷ്ണന്റെ പോസ്റ്ററുകള്‍ക്ക് മുകളിലും ഈ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

എന്നാല്‍ തങ്ങളല്ല ഈ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ പറയുന്നത്. ‌വോട്ട് മറിക്കാനുള്ള യുഡിഎഫിന്റെ അടവാണിതെന്ന് ബിജെപിയും ആരോപിച്ചു. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

“പോസ്റ്ററിന്റെ ഗുണഭോക്താവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബാബുവാണ്. ഒന്നുകില്‍ അതിന്റെ ഉത്തരവാദിത്വം ബാബു  നിഷേധിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കേണ്ടി വരും. ഈ ഒരു നിലയിലേക്ക് താഴരുത്. പരാജയഭീതി ബാബുവിനെ ഗ്രസിച്ചിരിക്കുന്നു “-രാധാകൃഷ്ണന്‍ പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തറയില്‍ ബിജെപി വോട്ടുകള്‍ സ്വന്തമാക്കാനുള്ള യുഎഡിഎഫ് ശ്രമമാണിതെന്ന് ബിജെപി ആരോപിക്കുന്നു.

പോസ്റ്ററുകള്‍ ക്ഷേത്രപരിസരത്തിന് പുറമേ വീടുകളിലും എത്തിച്ചിട്ടുളളതായി ബി.ജെ.പി. ആരോപിക്കുന്നു. ഇതിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് കര്‍മ്മസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുളള പ്രതിഷേധങ്ങളും നാമജപ ഘോഷയാത്രയും നടത്തിയത് കര്‍മ്മസമിതിയുടെ നേതൃത്വത്തിലായിരുന്നു. ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് കര്‍മ്മസമിതിയുടേത്. കര്‍മ്മസമിതിയുടെ ചുമതലക്കാരില്‍ ഒരാളാണ് കെ.എസ് രാധാകൃഷ്ണനും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ