മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധ സാദ്ധ്യത; ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. പിണറായി വിജയന്‍ ജില്ലയില്‍ എത്തുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് അടക്കം ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

രണ്ട് ഏരിയ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനമടക്കം പാലക്കാട് മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെ വിവിധയിടങ്ങളില്‍വെച്ച് കരിങ്കൊടി കാണിച്ചിരുന്നു. രാവിലെ 11ഓടെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. പാലക്കാട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക.

അതേസമയം, കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ കെഎസ്യു വനിതാ നേതാവിനെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വസ്ത്രത്തില്‍ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ