മുസ്‌ളിം ലീഗില്‍ ഇപ്പോഴും അവസാനവാക്ക് പി.കെ കുഞ്ഞാലിക്കുട്ടി, പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന ഭീഷണിയില്‍ പാണക്കാട് കുടുംബം മുട്ടുമടക്കി, എം.കെ മുനീറിനെ വെട്ടിയൊതുക്കി

മുസ്‌ളീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയുഗം അവസാനിച്ചുവെന്ന് കരുതിയവരെ അമ്പരപ്പിച്ചു കൊണ്ട് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും പി കെ കുഞ്ഞാലിക്കുട്ടി കയ്യേല്‍ക്കുന്നു. ഡോ. എം കെ മുനീറിനെ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെയും, കെ എം ഷാജിയുടെയും വലിയ വിഭാഗം നേതാക്കളുടെയും ശ്രമത്തെ പാണക്കാട് സാദിഖലി തങ്ങളെ മുന്നില്‍ നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി വെട്ടിയൊതുക്കി. തന്റെ വിശ്വസ്തനായ പി എം എ സലാമിനെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തിയതോടെ മുസ്‌ളീം ലീഗില്‍ ഇപ്പോഴും അവസാന വാക്ക് താന്‍ തന്നെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി തെളിയിച്ചു.

പാണക്കാട് കുടുബത്തിന്റെ പിന്തുണ തനിക്കുള്ളകാലത്തോളം ലീഗിനെ താന്‍ തന്നെ നയിക്കുമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനമായിരുന്നു ഇന്നത്തെ പി എം എ സലാമിന്റെ വിജയം. പാണക്കാട് കുടുംബത്തിന് പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളിക്കളഞ്ഞുകൊണ്ട നിലനില്‍ക്കാന്‍ കഴിയുകയില്ലന്ന സന്ദേശം കൂടിയായി ഇത്. പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും താല്‍പര്യങ്ങള്‍ ഒരേ സമയം സംരക്ഷിക്കാനും കഴിയുന്ന ഒരേ ഒരു നേതാവ് ഇപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി മാത്രമേയുള്ളു. അത് പാണക്കാട് കുടുംബത്തിന് നന്നായി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനുമായുളള പി കെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ അടുപ്പം, ലീഗിനെ സാമ്പത്തികമായി സഹായിക്കുന്ന ഗള്‍ഫ് നാടുകളിലെ വലിയ ബിസിനസ് ലോബിയുമായുള്ള ബന്ധം, ഇതൊക്കെയാണ് പി കെ കുഞ്ഞാലിക്കുട്ടിയെ ശക്തനാക്കുന്നത്. ഏത് തിരഞ്ഞെടുപ്പ് വന്നാലും ലീഗിന് ഫണ്ട് വരണമെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി വേണമെന്നുളളത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നീക്കം ചിന്തിക്കാന്‍ പോലും പാണക്കാട് കുടുംബത്തിന് കഴിയുകയില്ല.

അത് കൊണ്ട് തന്നെ എം കെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കുന്ന ഒരു നീക്കത്തിനും പച്ചക്കൊടികാണിക്കാന്‍ പാണക്കാട് തങ്ങള്‍മാര്‍ക്ക് കഴിയില്ല. എം കെ മുനീറിനെ ഗള്‍ഫിലെ ബിസിനസ് ലോബിക്ക് യാതൊരു താല്‍പര്യവുമില്ല. അതോടൊപ്പം ലീഗിലെ അണികള്‍ക്കും അദ്ദേഹത്തെ കാര്യമായി ഉള്‍ക്കൊള്ളനാകില്ല. പുതിയ തലമുറ നേതാക്കള്‍ മുനീറിനൊപ്പമാണെങ്കിലും പാണക്കാട് കുടുംബം പറയുന്നതിനപ്പുറം ലീഗില്‍ ഇപ്പോഴും ഒന്നും നടക്കില്ല.

താന്‍ പറഞ്ഞയാളെ സംസ്ഥാന സെക്രട്ടറിയാക്കിയില്ലങ്കില്‍ ലീഗ് പിളര്‍ന്നേക്കാക്കമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പും പാണക്കാട് കുടുംബത്തെ പ്രതിസന്ധിയിലാക്കി. ലീഗിലെ ഒരു വിഭാഗത്തെ പി കെ കുഞ്ഞാലിക്കുട്ടി ഇടതുമുന്നണിയിലെത്തിച്ചാല്‍ അത് ലീഗിനെ അസ്തമനമായിരിക്കുമെന്ന് പാണക്കാട് കുടുംബത്തിന് അറിയാം. ലീഗിനെ പിളര്‍ത്താന്‍ പിണറായി വിജയന്‍ ഏത് അടവും പ്രയോഗിക്കുമെന്നത് കൊണ്ട് പി കെ കുഞ്ഞാലിക്കുട്ടിയെ ഇപ്പോള്‍ പിണക്കണ്ട എന്ന നിലപാടിലേക്ക് പാണക്കാട് കുടുംബംഎത്തുകയായിരുന്നു.ഇതോടെ മുനീറിന് പകരം പി എം എ സലാം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി.

Latest Stories

CRICKET NEWS: എടാ ഇത് ക്രിക്കറ്റ് ആണ് ബോക്സിങ് അല്ല, കളത്തിൽ ഏറ്റുമുട്ടി സൗത്താഫ്രിക്ക ബംഗ്ലാദേശ് താരങ്ങൾ; സംഭവം ഇങ്ങനെ

'ഇവിടുത്തെ അധികാര വര്‍ഗ്ഗം ചോദ്യം ചെയ്യപ്പെടും..'; വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി, 'ജെഎസ്‌കെ' ജൂണില്‍

മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീൻ ചിറ്റ്; ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനമാക്കിയുളള അഴിമതി ആരോപണങ്ങളിൽ തെളിവുകളില്ല

INNDAN CRICKET: ചില താരങ്ങൾ പിആർ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്, അവർ ലൈക്കുകളും...; പ്രമുഖരെ കുത്തി രവീന്ദ്ര ജഡേജ; വീഡിയോ കാണാം

പറഞ്ഞത് പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍, പിന്നില്‍ രാഷ്ട്രീയ അജണ്ട? 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്!

അതിതീവ്ര മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി; മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരും; ജാഗ്രത നിര്‍ദേശം

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു