വെള്ളാപ്പള്ളി വിവരദോഷിയാണെങ്കിലും എസ്എന്‍ഡിപിയെ ശാക്തീകരിച്ചു; അതുകൊണ്ട് ക്ഷമിക്കുന്നു; തുഷാര്‍ പരാതി പറഞ്ഞാല്‍ പേകാന്‍ പറയും; വീണ്ടും പിസി ജോര്‍ജ്

വെള്ളാപ്പള്ളി നടേശന്‍ വിവരദോഷിയാണെങ്കിലും എസ്എന്‍ഡിപിയെ ശാക്തീകരിച്ചത് അദേഹമാണ്. അതുകൊണ്ട് വെള്ളാപ്പള്ളിയോട് ക്ഷമിക്കുന്നുവെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്. പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം. തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും. അച്ഛന്‍ വെള്ളാപ്പള്ളി സി പി ഐഎമ്മും മകന്‍ ബി ജെ പി യുമാണ്. ഇരുവരുടേയും കച്ചവടതന്ത്രമാണത് എന്നും പി സി ജോര്‍ജ് പറഞ്ഞു.

താന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.

താന്‍ ലോകത്താരോടും സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എന്‍ഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോള്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.

താന്‍ പത്തനംതിട്ടിയില്‍ സ്ഥാനര്‍ഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ്. എനിക്ക് സീറ്റ് വേണ്ട. ഇത്രയും പേരുടെയും എതിര്‍പ്പുള്ളപ്പോള്‍ എന്തിനാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നത്.

പിസി ജോര്‍ജിന് പകരം പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അനില്‍ ആനറണിയെ അറിയുന്നവറില്ലെന്നും. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതല്‍ വേണ്ടിവരും. സ്ഥാനാര്‍ഥിയായിരുന്നെങ്കിള്‍ താന്‍ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ പരിചയപ്പെടുന്നതാന്‍ സാധിക്കുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്