പുതുവര്‍ഷ തലേന്ന് പതിവ് തെറ്റിക്കാതെ കേരളം; കുടിച്ചു തീര്‍ത്തത് 68.57 കോടിയുടെ മദ്യം; റെക്കോഡ് വില്‍പ്പന

പുതുവത്സര തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് റെക്കോഡ് മദ്യം. ഡിസംബര്‍ 31-ന് മാത്രം സംസ്ഥാനത്താകെ വിറ്റത് 89.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഇക്കുറി 12.15 കോടി രൂപയുടെ മദ്യം കൂടുതല്‍ വാങ്ങി. 16 ശതമാനം വര്‍ദ്ധനയാണ് ഒരുദിവസം മാത്രം നേടിയത്.

ക്രിസ്മസ് തലേന്ന് മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധന ഉണ്ടായിരുന്നു. സമാനമായ രീതിയാണ് പുതുവത്സര തലേന്നും മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 63 കോടിയായിരുന്നു. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനയുണ്ടായി.

തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയില്‍ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന നിരക്കിലുള്ള വില്‍പ്പന ഇതാണ്.

ക്രിസ്മസ് – ന്യൂ ഇയര്‍ ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധന ഉണ്ട്. 522 കോടിയാണ് ഈ കാലയളവിലെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍