നിഷ്പക്ഷര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും; വടകര തിരിച്ച് പിടിക്കുമെന്ന് കെകെ ശൈലജ

വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് തിരിച്ച് പിടിക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജ. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയാകില്ലെന്നും ശൈലജ പറഞ്ഞു.

വടകര മണ്ഡലത്തില്‍ മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. ആര്‍എംപിയുടെ പ്രവര്‍ത്തനം എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. എതിരാളി ആരായാലും പ്രശ്‌നം ഇല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. അതേ സമയം പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും കേരളത്തില്‍ നിന്നും വിട്ടു പോകുന്നില്ലെന്നും കെകെ ശൈലജ വ്യക്തമാക്കി.

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് മറ്റ് പാര്‍ട്ടി ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. എംഎല്‍എയും മന്ത്രിയുമായിരുന്നപ്പോള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവോ ജയിച്ചാലും അതുപോലെ മുന്നോട്ട് പോകും. യുഡിഎഫിന് വടകരയില്‍ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും നിഷ്പക്ഷരായവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും ശൈലജ അഭിപ്രായപ്പെട്ടു.

Latest Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ