എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിൻ്റെ വസതിയായ സിതാരയിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിൻ്റെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാം.

നടൻ മോഹൻലാൽ, എം എൻ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രൻ, എം പി ഷാഫി പറമ്പിൽ, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തി.

എംടിയുടെ വിയോഗവാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. അവസാന നിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും ഒപ്പമുണ്ടായിരുന്നു. സാഹിത്യം, സിനിമ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രമുഖർ ഇതിഹാസ എഴുത്തുകാരനെ ആദരിക്കാൻ വസതിയിൽ എത്തുന്നത് തുടരുന്നു.

എം.ടി (91) ബുധനാഴ്ച രാത്രി ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു. കഠിനമായ ശ്വാസതടസ്സം കാരണം ആരോഗ്യം വഷളായതിനെ തുടർന്ന് ഡിസംബർ 16 ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. എം ടിയെ ആദരിക്കുന്നതിനായി കേരള സർക്കാർ വ്യാഴം, വെള്ളി എന്നിവ ഔദ്യോഗിക ദുഃഖാചരണമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവയ്‌ക്കില്ല.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്