തന്റേടിയായ പാർട്ടി പ്രവർത്തകയും മന്ത്രിയും ആയിരുന്നു ഗൗരിയമ്മ: അനുസ്‌മരിച്ച്‌ എം.എം ലോറൻസ്

കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ തീവ്രമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്. ഒട്ടനവധി ചർച്ചകളിലും സഭകളിലും വേദികളിലും ഗൗരിയമ്മയ്ക്കൊപ്പം വാദപ്രതിവാദങ്ങളിലും പങ്കെടുത്ത ഓർമ്മകൾ തന്റെ മനസിൽ പച്ചപിടിച്ചു കിടക്കുന്നുണ്ടെന്ന് എം.എം ലോറൻസ് അനുസ്‌മരിച്ചു.

എം.എം ലോറൻസിന്റെ വാക്കുകൾ:

1952 കാലഘട്ടം മുതൽ ഗൗരിയമ്മയുമായി പരിചയവും അടുപ്പവും എനിക്കുണ്ടായിരുന്നു. ഒരു മന്ത്രി എന്ന നിലയ്ക്ക് നല്ലവണ്ണം കാര്യങ്ങൾ പഠിച്ചു അസംബ്ലിയിലും പുറത്തും അവർ കേൾവിക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുമായിരുന്നു. കാർഷിക നിയമം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മയാണ്. ആ നിയമം നന്നായി പഠിച്ച്, പാർട്ടിയിലെ എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിൽ സ. സി എച് കണാരൻ തുടങ്ങിയവരും അന്ന് അസംബ്ലിയിലും പുറത്തും ഗൗരിയമ്മയ്ക്ക് ശക്തമായ പിന്തുണയുമായി നിലകൊണ്ടു.

തന്റേടിയായ പാർട്ടി പ്രവർത്തകയും മന്ത്രിയും ഒക്കെ ആയിരുന്നു ഗൗരിയമ്മ. തെരെഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിൽ വന്ന 1957 ലെ ഇ.എം.എസ് മന്ത്രിസഭയിൽ ഒരു പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്ത അംഗമായിരുന്നു അവർ. ഒട്ടനവധി ചർച്ചകളിലും സഭകളിലും വേദികളിലും ഗൗരിയമ്മയ്ക്കൊപ്പം വാദപ്രതിവാദങ്ങളിലും പങ്കെടുത്ത ഓർമ്മകൾ എന്റെ മനസിൽ പച്ചപിടിച്ചു കിടക്കുന്നുണ്ട്. എറണാകുളത്തു മുനിസിപ്പൽ തൊഴിലാളികൾ പണം പിരിച്ച് സ്വന്തമായി ഒരു ഓഫിസ് കെട്ടിടം ഉണ്ടാക്കി. ആ യൂണിയൻ ഓഫിസ് കെട്ടിടം (കേരളത്തിലെ ആദ്യത്തെ മുനിസിപ്പൽ തൊഴിലാളി ഓഫിസ്) ഉദ്ഘാടനം ചെയ്യാൻ അതിന്റെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ക്ഷണിച്ചത് മന്ത്രി ആയിരുന്ന ഗൗരിയമ്മയെ ആയിരുന്നു. സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ഗൗരിയമ്മയുടെത്. സ്വന്തം നേതൃത്വത്തിൽ ഒരു പാർട്ടി (JSS) രൂപീകരിച്ചു പ്രവർത്തനം നടത്തി. നിര്യാണത്തിൽ തീവ്രമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Latest Stories

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന