'ഇതൊക്കെ നടക്കുമോ ആശാനേ' എന്നു വെല്ലുവിളിച്ചവര്‍ക്ക് മറുപടിയുമായി മന്ത്രി എംഎം മണി; കേരളത്തില്‍ വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനം വരുന്നു

സംസ്ഥാനത്ത് വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് കാറുകള്‍ ഉടന്‍ നിരത്തിലിറക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പദ്ധതിയുടെ ഭാഗമായുള്ള കാറുകള്‍ പട്ടം വൈദ്യുതി ഭവനില്‍ എത്തിച്ചിട്ടുണ്ട്്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വൈകാതെ കാറുകള്‍ കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാകുമെന്നും എംഎം മണി ഫേയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഇന്നോവേറ്റീവ് ഫണ്ട് ഉപയോഗിച്ച് വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ഇ.ബി. ഒരുക്കുന്നതിനെക്കുറിച്ച് വൈദ്യുതി മന്ത്രി എംഎം മണി നേരത്തേ അറിയിച്ചിരുന്നു. കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അതിനോട് അനുബന്ധമായി തന്നെ വാടക നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കും എന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

ഇതിലേക്ക് ഇനി അധികം സമയമില്ലെന്നും വാക്ക് പാലിക്കുമെന്നും ഉറപ്പ് നല്‍കിയിരിക്കുകയാണ് മന്ത്രി. “ഇതൊക്കെ നടക്കുമോ ആശാനേ” എന്ന് ചോദിച്ചവര്‍ക്ക് മറുപടിയായാണ് കാറിന്റെ ചിത്രവും അതുസംബന്ധിച്ച വിവരങ്ങളും അടക്കം മന്ത്രി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. .

മന്ത്രി എംഎം മണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നോവേറ്റീവ് ഫണ്ട് ഉപയോഗിച്ച് വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ഇ.ബി. ഒരുക്കുന്നതിനെക്കുറിച്ച് മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിച്ചിരുന്നു. കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അതിനോട് അനുബന്ധമായി തന്നെ വാടക നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കും എന്ന് പറഞ്ഞപ്പോള്‍ പലരും ഫേസ്ബുക്കിലൂടെയും നേരിട്ടും സംശയങ്ങള്‍ പറഞ്ഞിരുന്നു.

“ഇതൊക്കെ നടക്കുമോ ആശാനേ “എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍ .അവരുടെ ഒക്കെ ശ്രദ്ധയിലേക്ക് ഈ സംവിധാനത്തിന്റെ ഭാഗമായുള്ള കാറുകള്‍ പട്ടം വൈദ്യുതി ഭവനില്‍ എത്തിയിട്ടുണ്ട്.ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
വൈകാതെ ഈ കാറുകള്‍ കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാകും. ഇടതുസര്‍ക്കാര്‍ വാക്കു നല്‍കുന്നത് അത് പാലിക്കാന്‍ തന്നെയാണ്. ഇലക്ട്രിക് കാറുകള്‍

https://www.facebook.com/mmmani.mundackal/photos/a.942913502495333.1073741828.942687265851290/1552210714898939/?type=3&theater

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം