കഞ്ചിക്കോട്ട് സ്ഥാപിക്കാന്‍ പോകുന്ന ബ്രൂവറി പ്ലാന്റിനെതിരായ വിവാദത്തില്‍ പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞതാണ്. പ്രതിപക്ഷം ആദ്യം ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞപോലെ ജല ചൂഷണ കഥയും പൊളിയുമെന്ന് മന്ത്രി പറഞ്ഞു.
ബ്രൂവറി വിഷയത്തില്‍ എന്താണ് അഴിമതിയെന്ന് ഇതുവരെ ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തിനായില്ല. അത്ര വലിയ പ്രശ്‌നമാണെങ്കില്‍ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്നും രാജേഷ് ചോദിച്ചു.
സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണെന്നും അദേഹം പറഞ്ഞു. കഞ്ചിക്കോട് സ്പിരിറ്റ് നിര്‍മാണയൂണിറ്റ്, പിപിഇ കിറ്റ്, കെഎഫ്സി തുടങ്ങി പ്രതിപക്ഷം അടുത്ത ദിവസങ്ങളില്‍, മാധ്യമങ്ങളുടെ സഹായത്തോടെ ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി നിയമസഭയില്‍ തകര്‍ന്നടിഞ്ഞു. ഒയാസിസ് കമ്പനിമാത്രമേ സര്‍ക്കാരിന്റെ മദ്യനയം അറിഞ്ഞുള്ളുവെന്ന കള്ളം പലകുറിയാണ് വി ഡി സതീശന്‍ സഭയില്‍ ആവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു.