വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല; എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ്

വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. വര്‍ഗീയശക്തികളുടെ വോട്ട് വേണ്ട, എല്ലാ നല്ല മനുഷ്യരുടെയും വോട്ടുകള്‍, എല്ലാ മനുഷ്യരുടെയും വോട്ടുകളും എല്‍ഡിഎഫിന് വേണം. വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ആ പ്രശ്‌നം ഉദിക്കുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.

വര്‍ഗീയ നിലപാടുള്ളവര്‍ മനസില്‍ നിന്ന് ആ വാര്‍ഗീയ വിഷം കളഞ്ഞ് മതനിരപേക്ഷ വാദികളായി ജനാധിപത്യത്തിന്റെ പാതയിലേക്ക് വരണമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് മത വര്‍ഗീയ സംഘടനകളുടെ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്റെ പ്രതികരണം. പ്രസംഗത്തില്‍ ഉറച്ച് നിന്ന സിദ്ദിഖ് സംഘടനകളോടല്ല മനുഷ്യരോടാണ് വോട്ട് തേടിയതെന്നും പറഞ്ഞു.

എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച വെള്ളിയാഴ്ച, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയില്‍ ടി എം സിദ്ദിഖ് നടത്തിയ പ്രസംഗമാണ് ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിയൊരുക്കിയത്. ഒരു സംഘടനയോടും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് സിദ്ദിഖ് പറഞ്ഞു. മനുഷ്യരോടാണ് വോട്ട് ചോദിച്ചത്. മതനിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആവശ്യപ്പെട്ടത്. വര്‍ഗീയ കക്ഷികളായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പെട്ടുപോയവരുണ്ട്. വര്‍ഗ്ഗീയതയുടെ തീക്ഷ്ണത മനസിലാകാതെ, അജണ്ട മനസിലാകാതെ പെട്ടുപോയവരോട് മതനിരപേക്ഷതയിലേക്ക് തിരിച്ചുവരാനുള്ള അഭ്യര്‍ത്ഥനയാണ് നടത്തിയതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്