'മുഖ്യപ്രതികള്‍ക്ക് വധശിക്ഷ ലഭിക്കേണ്ടിയിരുന്നു'; ചാക്കോ ശിക്ഷിക്കപ്പെടുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ്

കെവിന്‍ വധക്കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ പിതാവ്. പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് കോടതി നല്‍കിയത്. മുഖ്യപ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കേണ്ടിയിരുന്നു.

30 വര്‍ഷത്തോളമെങ്കിലും അവര്‍ ശിക്ഷ അനുഭവിക്കണം. അര്‍ഹമായ ശിക്ഷയാണ്. വധശിക്ഷ വേണ്ടെന്നാണ് കോടതി പറഞ്ഞത്. വധശിക്ഷ വേണ്ടതായിരുന്നു എന്ന് അഭിപ്രായമുണ്ട്. മാത്രമല്ല ചാക്കോ അകത്തു പോകണമായിരുന്നു. എല്ലാവരുടേയും ആഗ്രഹം അതായിരുന്നു. അതുണ്ടായില്ല. അതിനെതിരെ കോടതിയെ സമീപിക്കും.

അന്വേഷണ ഉദ്യോഗസ്ഥരായ എല്ലാവരും ഏറെ കഷ്ടപ്പെട്ടു. എസ്.പി ഹരിശങ്കര്‍, ഡി.വൈ.എസ്.പി, മറ്റു പൊലീസുകാര്‍. അവരെല്ലാം ഞങ്ങള്‍ക്കൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്.

ചാക്കോയെ വിടാന്‍ പറ്റില്ല. ചാക്കോ ഇതില്‍ പ്രധാനിയാണ്. കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം-കെവിന്റെ പിതാവ് പറഞ്ഞു.

കെവിന്റെ ഭാര്യ നീനുവിനെ കുറിച്ചുള്ള ചോദ്യത്തിന് അവള്‍ പഠിക്കുകയല്ലേ പഠിക്കട്ടെയെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സ്വന്തം അപ്പനും സഹോദരനുമെതിരെ അവള്‍ ഭയങ്കരമായി പറഞ്ഞില്ലേ. അപ്പനും അമ്മയ്ക്കും ആങ്ങളയ്ക്കും എതിരെയല്ലേ പറഞ്ഞത്. വിഷമമുണ്ടാകാം- അദ്ദേഹം പറഞ്ഞു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു