'അന്താരാഷ്ട്ര നിലവാരമുള്ള റോഡ് സൗകര്യമാണ് കേരളത്തിന്റെ പ്രത്യേകത'; മുഖ്യമന്ത്രി

അന്താരാഷ്ട്ര നിലവാരത്തിലുളള റോഡ് സൗകര്യമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിക്കൊമ്പനെ പിടികൂടിയപ്പോള്‍ എങ്ങനെ കൊണ്ടുപോകുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ മനോഹരമായ റോഡ് സൗകര്യം ഇടുക്കിയില്‍ ഉണ്ടായിരുന്നു. ഇതാണ് കേരളത്തിലെ പൊതു അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു. പേരാമ്പ്ര ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം റോഡ് സൗകര്യത്തെക്കുറിച്ച് വാചാലനായത്.

പേരാമ്പ്ര ബൈപാസ് വഴി കടന്നുപോകുന്നവര്‍ക്ക് റോഡ് വലിയ ഉപകാരപ്രദമായി. വികസനത്തില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്. വികസന കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ നമുക്കാകണം. മറ്റു കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. അത് മാറ്റി വച്ച് നാളത്തെ നാടിനായി ഒന്നിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിലെ ഒത്തൊരുമയാണ് രാജ്യത്തിനും ലോകത്തിനും മാതൃക. കെടുതികളുണ്ടായപ്പോള്‍ നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചില പദ്ധതികള്‍ക്ക് തുടക്കം കുറിച്ച്. കൊച്ചി വാട്ടര്‍ മെട്രോ നമ്മുടെ സ്വന്തം പദ്ധതിയാണ്.

രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതി സൃഷ്ടിക്കാന്‍ നമുക്കായി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന് മാതൃകയാകും. ഇതെല്ലാം കേരളം കൂടുതല്‍ വേ?ഗതയില്‍ മുന്നോട്ട് പോകുന്നുവെന്ന കാഴ്ചയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി