മര്യാദ കാണിക്കണം; തുടര്‍ച്ചയായി അഞ്ചു പ്രാവശ്യം എംഎല്‍എയായ ആളാണെന്ന പരിഗണനയെങ്കിലും തരണം; മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. താന്‍ അഞ്ച് പ്രാവശ്യമായി എം.എല്‍എ ആണെന്ന പരിഗണനയെങ്കിലും പൊതുമരാമത്ത് വകുപ്പ് നല്‍കണമെന്ന് അദേഹം പറഞ്ഞു. പൊതുമരാമത്ത് മുന്‍ മന്ത്രി ജി.സുധാകരന്റെ സ്‌നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്.

പത്തനാപുരത്തെ റോഡുകള്‍ക്ക് വേണ്ടവിധത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതി തനിക്കുണ്ട്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. പത്തനാപുരം ബ്ലോക്കില്‍ ഈ വര്‍ഷം നൂറു മീറ്റര്‍ റോഡ് പോലും കിട്ടിയിട്ടില്ല. തന്നെപ്പോലെ സീനിയര്‍ എംഎല്‍എയെ പരിഗണിക്കാത്തത് ശരിയല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയിലേക്ക് അഞ്ചുതവണ ജയിച്ചുവന്ന അപൂര്‍വം ചില ആളുകളേ ഉള്ളൂ. ഉമ്മന്‍ ചാണ്ടി സാര്‍ മരിച്ചതിനു ശേഷം താന്‍, വിഡി സതീശന്‍, റോഷി അഗസ്റ്റന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നീ നാലുപേര്‍ മാത്രമാണ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം ജയിച്ചു നിയമസഭയില്‍ എത്തിയത്. അങ്ങനെയുള്ള ആളുകളെ മാനിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

സിനിമ നടന്‍ ആണെന്നതൊക്കെ നില്‍ക്കട്ടെ, സീനിയേറിറ്റിയൊക്കെയുണ്ട്. 20 കൊല്ലം മുന്‍പ് മന്ത്രിയായ ആളാണ്. ആ മര്യാദയൊക്കെ കാണിക്കണം. വേണ്ടവിധത്തില്‍ റോഡുകള്‍ തരുന്നില്ല. പക്ഷേ, ജി സുധാകരന്‍ തന്നിരുന്നു. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈസ്റ്റ് കോക്കുളത്ത് ഏല പട്ടമല റോഡിന്റെ റോഡ് ഉത്ഘാടന ചടങ്ങില്‍ റിയാസിനൊപ്പം ഫണ്ടനുവദിച്ച ജി.സുധാകരന്റെ ചിത്രം വക്കാതിരുന്ന സംഘാടകരെ വിമര്‍ശിച്ചാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

Latest Stories

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക