ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ചെത്ത് തൊഴിലാളി മരിച്ചു

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷാണ് (39) മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കള്ള് ചെത്താനായി എത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവ സ്ഥലത്ത് വച്ച് തന്നെ റിജേഷ് മരിച്ചു. രാവിലെ ഫാമില്‍ എത്തിയ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

ആറളം ഫാമില്‍ മുമ്പും നിരവധി തവം കാട്ടാന ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ കൊട്ടിയൂര്‍ പഞ്ചായത്തിലും, ആറളം ഫാമിലും, ആറളം ആദിവാസി പുനരധിവാസ മേഖലയിലുമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിടെ എണ്ണം 11 ആയി. ആറളം ഫാമിലെ തെങ്ങു കൃഷിയും മറ്റും കാട്ടാനകള്‍ എത്തി നശിപ്പിക്കുന്നതും സ്ഥിരം പ്രശ്‌നമാണ്.

Latest Stories

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ

'രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ല, കോട്ടയം മെഡിക്കൽ കോളേജിലേത് ദൗർഭാഗ്യകരമായ സംഭവം'; ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്

'വിമാനത്തിൽ കയറിയപ്പോൾ ആ കുടിയേറ്റക്കാരൻ സ്വയം കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങി, അയാൾ നരഭോജി'; ക്രിസ്റ്റി നോം

'ആ സിക്സ് അടിച്ചുകൊണ്ട് നിങ്ങൾ എന്റെ വിവാഹം നശിപ്പിച്ചു’; ആമിർ ഖാന്റെ സ്വപ്നം തകർത്ത പാക് താരം

ചോറില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ്‌ഗോപി നിശബ്ദന്‍; മൗനം വെടിയണം, സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ശബ്ദിക്കണമെന്ന് കെസി വേണുഗോപാല്‍

അങ്ങനെ ചെയ്തത് എന്തായാലും നന്നായി, ധനുഷിന് മുൻപ് കുബേരയിൽ പരി​ഗണിച്ചത് ആ സൂപ്പർതാരത്തെ, അവസാന നിമിഷം നിരസിച്ചതിന് കാരണം

സെന്‍സര്‍ കത്രികപ്പൂട്ടിലാക്കിയ ജാനകി

നാല് ലക്ഷം ഇക്കാലത്ത് എന്തിന് തികയും, ഇത് കിട്ടിയാൽ പോരാ.., പ്രതിമാസം 10 ലക്ഷം എങ്കിലും കിട്ടണം; ഷമിക്കെതിരെ അടുത്ത അങ്കം കുറിച്ച് ഹസിൻ ജഹാൻ

'കടക്ക് പുറത്ത്...' ട്രംപിനെ കാണാൻ വൈറ്റ് ഹൗസിലെ യോഗത്തിലേക്ക് കയറിച്ചെന്നു, സക്കർബെർഗിനെ പുറത്താക്കി