രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നെറ്റിയിലെ കുറി 2019 മുതല്‍ കാണാത്തത് എന്തുകൊണ്ട്? കോണ്‍ഗ്രസുകാര്‍ക്ക് വേറെ നിവൃത്തിയില്ല: കെ. സുരേന്ദ്രന്‍

മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ ന്യൂനപക്ഷത്തെ മാത്രമല്ല ഭൂരിപക്ഷത്തെയും ഒപ്പം നിര്‍ത്തണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നെറ്റിയിലെ കുറി മായ്ച്ചതിനെ പരിഹസിച്ചു കൊണ്ടാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസ്സിന്റെ ചെപ്പടിവിദ്യകളില്‍ വീഴാന്‍ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികള്‍ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കില്‍ തകരാറ് അദ്ദേഹത്തിന് തന്നെയാണ് എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എന്റെ പ്രിയ സുഹൃത്ത് ശ്രീ ഉണ്ണിത്താനെ വിദ്യാര്‍ത്ഥികാലം മുതല്‍ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാര്‍ത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രില്‍ മുതല്‍ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനു വേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചു നോക്കുന്നത് നല്ലതല്ലേ.

കാസര്‍ഗോഡ് മല്‍സരിക്കാന്‍ വരുന്നതിനു മുമ്പ് എന്റെ മറ്റൊരു സുഹൃത്തായ കോണ്‍ഗ്രസ്സ് മുന്‍ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് ബഹുമാന്യനായ ശ്രീ. എ. കെ. ആന്റണിയുടെ ബധിരവിലാപം ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോണ്‍ഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്.

അതില്‍ ആന്റണിക്കുള്ള പങ്ക് ചെറുതല്ലതാനും. ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസ്സിന്റെ ചെപ്പടിവിദ്യകളില്‍ വീഴാന്‍ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികള്‍ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കില്‍ തകരാറ് അദ്ദേഹത്തിനു മാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്ക് വേറൊരു നിവൃത്തിയുമില്ല.

Latest Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; എം. വി. ​ഗോവിന്ദന് നൽകിയ കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി