പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ സെക്ഷൻ ഓഫീസിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

56 വയസുകാരനായ രഘു നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് ജീവനൊടുക്കിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്റെ ഇടതുകൈയ്ക്ക് മുറിവേല്‍പ്പിച്ച ശേഷമാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കിയിരിക്കുന്നത്. തൂങ്ങിമരിക്കുന്നതിന് മുന്‍പ് ഇദ്ദേഹം ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍