ഹൈക്കമാന്‍ഡ് തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും; കെ. സുധാകരന് എതിരെ വിജയരാഘവന്‍

കെ സുധാകരനെ കെപിസിസിയ്ക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കൊലപാതകങ്ങള്‍ക്ക് ശേഷവും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിയ്ക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സുധാകരനേയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തും. എഐസിസിയും കെപിസിസിയുമൊന്നും ചോദ്യം ചെയ്തില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഉചിതമായ ശിക്ഷ നല്‍കും. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന കെ സുധാകരനേയും കോണ്‍ഗ്രസിനെയും ജനം ഒറ്റപ്പെടുത്തും. അധഃപതിച്ച മാനസിക വികാരമുള്ളവരുടെ കൈയിലാണ് കെപിസിസി നേതൃത്വം. കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. കൊലപാതകത്തെ ഇങ്ങനെ ന്യായീകരിച്ച സംഭവം മുമ്പുണ്ടായിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

സിപിഐ എം കൊലപാതകങ്ങളെ ന്യായീകരിക്കാറില്ല. സുധാകരനെ തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നതും തകര്‍ച്ചയുടെ ഉദാഹരണമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ അടിത്തറയുള്ള കോണ്‍ഗ്രസിന് എങ്ങനെ തകരാമെന്നതിന്റെ ഉദാഹരണമാണ് കെപിസിസി പ്രസിഡന്റിന്റെ ചെയ്തികള്‍. സംസ്‌കാരത്തിന്റെ തകര്‍ച്ചയുടെ ആഴമാണിത് കാണിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടും. ഇടതുപക്ഷമുണ്ടാക്കുന്ന വലിയ മുന്നേറ്റമാണ് സുധാകരനെ പോലുള്ളവരെ പരിഭ്രാന്തരാക്കുന്നത് എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്