വലതു പിടലിയിൽ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു, വായിൽ തോർത്ത് തിരുകി കാലുകൾ കട്ടിലിൽ കെട്ടി ക്രൂരമായ ലൈംഗിക പീഡനം; എഫ്.ഐ.ആർ

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ് എഫ്ഐആർ. യുവതിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഭരതന്നൂരിലെ ഒരു കെട്ടിടത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നു പ്രതിയായ കുളത്തുപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാർ.

രണ്ടാംനിലയിലുള്ള വീട്ടിൽ മൂന്നാം തിയതി ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ യുവതിയെ പ്രതി വലതു പിടലിയിൽ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇരുകൈകളും പുറകിൽ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി. കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. വായിലെ തോർത്ത് മാറ്റിയ ശേഷം, ക്വാറന്റൈൻ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലാം തിയതി രാവിലെ 8.30 വരെ ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

പീഡനത്തെ തുടർന്ന് യുവതി വെള്ളനാട് പൊലീസിനു പരാതി നൽകി. യുവതിയുടെ സ്വദേശം കുളത്തൂപ്പുഴയാണ്. പിന്നീട് പാങ്ങോട് പൊലീസ് ഭരതന്നൂർ സ്വദേശിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിച്ചത്. അതേസമയം പ്രദീപ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

Latest Stories

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി