'ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി'; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്. ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ പരാതിയിലാണ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി കെ. അലക്സ് ആണ് പരാതി നൽകിയത്.

തിരുവനന്തപുരം ചാക്ക-കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിൽ 40 സെന്റ് ഭൂമിയുണ്ട്. സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഷിബുവും കുടുംബവും ആന്റ് ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു. ഫ്ളാറ്റുകൾ നിർമിച്ച് വിറ്റശേഷം ലാഭവിഹിതം പങ്കിട്ടെടുക്കുക എന്നതായിരുന്നു കരാർ. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ആന്റ്റ ബിൽഡേഴ്സിന് 2020-ൽ രണ്ടുതവണയായി അലക്‌സ് 15 ലക്ഷം രൂപ കൈമാറി.

ധാരണാപത്രത്തിൽ ഒപ്പിടുമ്പോൾ ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നതായി അലക്‌സിൻ്റെ പരാതിയിൽ പറയുന്നു. വർഷങ്ങൾ കഴിയവെ കമ്പനിക്ക് കാര്യമായ സാമ്പത്തിക തകർച്ചയുണ്ടാവുകയും ഫ്ലാറ്റ് നിർമിച്ച് നൽകാൻ കഴിയാതെവരികയും ചെയ്തു. പിന്നാലെ, ഫ്ലാറ്റ് നിർമിച്ച് തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ട് അലക്സ് കമ്മീഷണർക്ക് പരാതി നൽകി.

ഈ പരാതി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയും അവർ പരാതിയിൽ അന്വേഷണം നടത്തി. സിവിൽ കേസ് ആയതിനാൽ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരൻ വീണ്ടും ഷിബുവിനും നിർമാണ കമ്പനിക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു. അതേസമയം പരാതിക്കാരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങി; യുവാവ് അറസ്റ്റിൽ

അദൃശ്യരാക്കപ്പെട്ട ജീവിതങ്ങള്‍: നഗര ഇന്ത്യയിലെ കുടിയേറ്റ വയോധിക സ്ത്രീകളും നയപരമായ ശൂന്യതയും; എംപവര്‍മെന്റ് ഫൗണ്ടേഷന്റെ ഫീല്‍ഡ് സ്റ്റഡി പറയുന്നത്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കണ്ഠരര് രാജീവർക്ക് കുരുക്ക് മുറുകുന്നു; വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ദേവസ്വം ഉത്തരവ്

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

ടി-20 ലോകകപ്പ് സ്‌ക്വാഡിൽ എന്റെ പേരിലെന്ന് വിശ്വസിക്കാനായില്ല, തഴയപ്പെട്ട കാരണം കേട്ട് ഞാൻ ഞെട്ടി: ജിതേഷ് ശർമ്മ

'ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല, അയാൾ ഉത്തമനായ കമ്മ്യൂണിസ്റ്റ്'; ബിനോയ് വിശ്വം

രോഹിത് കോഹ്ലി ഗിൽ എന്നിവരുടെ പുറത്താകലുകൾ ആ ദിനം ഓർമിപ്പിച്ചു, ഒരിക്കലും മറക്കാനാവാത്ത ദിവസം: ആകാശ് ചോപ്ര

'നേതാവ് പിണറായി തന്നെ'; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയനെന്ന് എം എ ബേബി

ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപം; പുറത്ത് വിട്ടത് തലയും വാലുമില്ലാത്ത ചാറ്റുകളെന്ന് പരാതിക്കാരി, ഉദ്ദേശം തന്നെ അപമാനിക്കൽ

'അവനെ ടീമിൽ എടുത്തിട്ട് ഒരു കാര്യവുമില്ല, കാണിക്കുന്നത് മുഴുവൻ മണ്ടത്തരങ്ങളാണ്'; തുറന്നടിച്ച് ഇന്ത്യൻ സഹ പരിശീലകൻ