ഷെഫിനെ സേലത്ത് കാണാമെന്ന് ഹാദിയ; എന്റെ മകളെ തീവ്രവാദിയെ കൊണ്ട് കെട്ടിച്ചില്ലേയെന്ന് അമ്മ; കോടതി നടപടി തന്റെ വിജയമെന്ന് പിതാവ്

ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന ചോദ്യത്തോടെ വികാരപരമായി പ്രതികരിച്ച് ഹാദിയയുടെ അമ്മ. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലീം സമുദായവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയിരുന്നില്ല. അവളുടെകൂടെ പഠിച്ചവരാണ് ചതിച്ചത്. തീ തിന്ന് കഴിയാന്‍ തുടങ്ങിയിട്ട് നാളേറയായി. പറയുന്നത് മനസിലക്കാനുള്ള മാനസികാവസ്ഥയിലല്ല. അവളുടെ മാനസികാവസ്ഥ മോശമാണെന്നം ഹാദിയയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷെഫിനെ സേലത്ത് വെച്ച് കാണാമല്ലോയെന്നും പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു. ഡല്‍ഹിയില്‍നിന്നും സേലത്തെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ഹാദിയ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നേരത്തെ ഡല്‍ഹിക്ക് പുറപ്പെടാന്‍നേരം താന്‍ മുസ്ലീമാണെന്നും തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും ഹാദിയ പറഞ്ഞിരുന്നു.

അതേസമയം, ഹാദിയ കേസില്‍ ഉണ്ടായിരിക്കുന്ന കോടതി നിലപാട് തന്റെ വിജയമാണെന്ന് പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മകള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും പിതാവ് പറഞ്ഞു. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ലെന്നും പിതാവ് പറഞ്ഞു. ഷെഫിന്‍ ജഹാന്‍ രക്ഷകര്‍ത്താവാകണമെന്ന ആവശ്യം കോടതി നിരാകരിച്ചല്ലോയെന്നും അശോകന്‍ പറഞ്ഞു.

വഴിയേ പോകുന്നവര്‍ക്ക് തന്റെ മകളെ കാണാന്‍ കഴിയില്ല. സേലത്തെ മെഡിക്കല്‍ കോളേജില്‍ മകളെ കാണാന്‍ സാധിക്കുക അവള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. ഷെഫിന്റെ ജഹാന്റെ വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ ഷെഫിനെ രക്ഷകര്‍ത്താവായി കോടതി അംഗീകരിക്കാത്തതെന്താണെന്നും അശോകന്‍ ചോദിച്ചു

Latest Stories

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ