തെളിവു നശിപ്പിച്ച ഹാക്കര്‍ സായ് ശങ്കറിന്റെ അക്കൗണ്ട് പരിശോധിക്കുന്നു; താമസിച്ചത് 12500 രൂപ ദിവസവാടകയുള്ള ഹോട്ടലില്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന ഇട്ട കേസില്‍ ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിക്കാന്‍ സഹായിച്ച സായ് ശങ്കറിന്റെ അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. പ്രത്യുപകാരമായി എത്ര രൂപ കിട്ടിയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതിനിടെ സായ് ശങ്കര്‍ താമസിച്ച ഹോട്ടല്‍ ബില്ല് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 12500 രൂപ ദിവസ വാടകയുള്ള ഹോട്ടലിലാണ് സായ് താമസിച്ചിരുന്നത്. ഇയാള്‍ ഉച്ച ഭക്ഷണത്തിനായി മാത്രം 1700 രൂപ മുടക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കേസില്‍ ദിലീപിന്റെ ഫോണ്‍ കോടതിക്ക് കൈമാറുന്നതിന് മുന്നോടിയായി തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഫോണ്‍ സായ് ശങ്കറിന്റെ ഐ മാകില്‍ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഭാര്യയുടെ ഐഡി ഉപയോഗിച്ചാണ് തെളിവുകള്‍ നീക്കം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഭാര്യയെ ചോദ്യം ചെയ്തത്.

ചില നിര്‍ണായക വിവരങ്ങള്‍ സായ് ശങ്കറിന്റെ സിസ്റ്റത്തില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പരിശോധനയില്‍ ഐപാട്, മൊബൈല്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

Latest Stories

IND vs ENG: : ബുംറ, സിറാജ് എന്നിവരുടെ പരിക്ക്, നിർണായ അപ്ഡേറ്റുമായി മോണി മോർക്കൽ

ലോകത്തിലെ ഏറ്റവും വിലയേറിയ മരം; വില സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും കൂടുതൽ

പ്രശാന്ത് നീൽ ചിത്രത്തിൽ ടൊവിനോക്കൊപ്പം ആ മലയാളി താരവും, സിനിമയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

IND vs ENG: “100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതുപോലെ അവനെ കൈകാര്യം ചെയ്യണം”; ഇന്ത്യൻ ടീം മാനേജ്മെന്റിനോട് മുൻ താരം

IND vs ENG: സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ജോ റൂട്ടിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ്

മിഥുന്റെ മരണത്തിൽ കടുത്ത നടപടിയുമായി സർക്കാർ; സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തു

പണം നല്‍കിയാല്‍ കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരി വസ്തുക്കളും സുലഭം, മൊബൈല്‍ ഉപയോഗിക്കാനും സൗകര്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവുമെന്ന് ഗോവിന്ദച്ചാമി

നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; പ്രതിഷേധസൂചകമായി പർദ ധരിച്ച് പത്രിക സമർപ്പിക്കാനെത്തി സാന്ദ്ര തോമസ്

മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണമിത്; 'കാന്താര' പോലുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ക്രെഡിറ്റ്: മനസുതുറന്ന് ജയറാം

ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം; പരാതി 39 വർഷം മുമ്പ് കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ കേസിൽ