പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍; പിടിയിലായത് ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

തൃശൂര്‍ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലന്‍ പൊലീസ് കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റാണ് നിധിന്‍ പുല്ലന്‍. ഐടിഐ തിരഞ്ഞെടുപ്പ് വിജയിച്ചതിലെ ആഹ്ലാദ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് നിധിന്‍ പുല്ലനും സംഘവും ചേര്‍ന്ന് പൊലീസ് വാഹനം തകര്‍ത്തത്.

വെള്ളിയാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പൊലീസുകാര്‍ ജീപ്പിലിരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ കയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ നിധിന്‍ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചിരുന്നു.

തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് നിധിനെ കസ്റ്റഡിയിലെടുത്തു. ഇതോടെ സിപിഎം ചാലക്കുടി ഏര്യ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് നിധിനെ മോചിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിധിന്‍ ഒളിവില്‍ പോവുകയായിരുന്നു.

Latest Stories

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക