ബ്രൂവറി വിഷയത്തില്‍ സിപിഐയില്‍ അതൃപ്തി; സംസ്ഥാന സെക്രട്ടറി നിലപാട് മറന്നുവെന്ന് വിമര്‍ശനം

ബ്രൂവറി വിഷയത്തില്‍ ബിനോയ് വിശ്വത്തിനെതിരെ സിപിഐയില്‍ വിമര്‍ശനം ഉയരുന്നു. പാര്‍ട്ടി നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് എക്സിക്യൂട്ടിവില്‍ പറഞ്ഞ സംസ്ഥാന സെക്രട്ടറി മുന്നണി യോഗത്തില്‍ എത്തിയപ്പോള്‍ അതെല്ലാം മറന്നുവെന്നാണ് വിമര്‍ശനം. ബ്രൂവറിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചതില്‍ സിപിഐയില്‍ അതൃപ്തി ശക്തമാകുന്നു.

പാര്‍ട്ടിയുടെ വിശ്വാസ്യത കളഞ്ഞു കുളിച്ചെന്ന വികാരത്തിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. എലപ്പുളളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ട് പോകാന്‍ മുന്നണിയോഗം തീരുമാനിച്ചത് സിപിഐയില്‍ വന്‍കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. മദ്യനിര്‍മ്മാണശാലയില്‍ നിലപാടില്‍ പിന്നോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെയാണ് എക്സിക്യൂട്ടിവിനെ അറിയിച്ചത്.

എന്നാല്‍ ബിനോയ് വിശ്വം മുന്നണിയോഗത്തിലെ തീരുമാനത്തോട് യോജിക്കുയാണ് ചെയ്തത്. പാര്‍ട്ടി നിലപാട് ഉയര്‍ത്തിപിടിക്കുന്നതില്‍ നേതൃത്വം പരാജയമാണെന്ന വിമര്‍ശനവും സിപിഐയില്‍ ശക്തമാണ്. അതേസമയം നിലപാടും
രാഷ്ട്രീയവും ഉണ്ടെങ്കിലും സിപിഐ ഇടത് മുന്നണിയുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്