ബി.ജെ.പി തോറ്റിട്ടില്ല, തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് മലയാളികളുടെ കൈയബദ്ധം: സംവിധായകന്‍ രാജസേനന്‍- വീഡിയോ

പതിവുപോലെ കുറെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു എന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍. അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചത് മലയാളി വീണ്ടും ചെയ്ത കൈയബദ്ധമാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

“പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബി.ജെ.പിയെ തോല്‍പ്പിച്ചു. പക്ഷേ, ബി.ജെ.പി തോറ്റിട്ടില്ല എന്നും, എങ്ങും തോല്‍ക്കത്തില്ല എന്നും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലം കാണുമ്പോള്‍ ഏത് മലയാളിക്കും മനസ്സിലാകും. പക്ഷേ, മനസ്സിലാകാത്തതു പോലെ നടിച്ചു കൊണ്ട്, അല്ലെങ്കില്‍ മനസ്സിലാകാത്തതു കൊണ്ട് വീണ്ടും ചെയ്ത ഒരു കൈയബദ്ധം എന്നു കരുതിയാല്‍ മതി മൂന്ന് സീറ്റുകളിലെ യു.ഡി.എഫിന്റെ വിജയവും രണ്ട് സീറ്റിലെ എല്‍.ഡി.എഫിന്റെ വിജയവും.” രാജസേനന്‍ പറഞ്ഞു.

“സുരേന്ദ്രനെയും പ്രകാശ് ബാബുവിനെയും തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ സന്തോഷം തോന്നിക്കാണും. പക്ഷേ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാന്‍ പറയുന്നു, കേരളത്തില്‍ ന്യൂനക്ഷവും ബിജെപിയും ഒന്നിച്ചു ഭരിക്കുന്ന കാലം അധികം വൈകാതെ വരും. രാജ്യം മുഴുവന്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വേരുകള്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു. അതിനാല്‍ കേരളത്തിലും അത് സംഭവിക്കും. ഇത് ഒരു ബിജെപിക്കാരന്റെ മാത്രം വാക്കുകളല്ല, ഒരു കലാകാരന്റെ ദീര്‍ഘവീക്ഷണമുള്ള വാക്കുകളാണ്. ഇത് സംഭവിക്കും, സംഭവിച്ചേ പറ്റൂ. നമുക്ക് കാത്തിരിക്കാം”. രാജസേനന്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍