കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ; കേന്ദ്ര സഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് ബിജെപി കേന്ദ്ര മന്ത്രി

കേന്ദ്ര ബജറ്റിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്ര ബജറ്റില്‍ ആദ്യം സഹായം നല്‍കുന്നത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കെന്നും കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ സഹായം ലഭിക്കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കേരളത്തില്‍നിന്നുള്ള കേന്ദ്രസഹമന്ത്രി പറഞ്ഞു.

തങ്ങള്‍ക്ക് റോഡില്ല, തങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, തങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ സഹായം ലഭിക്കും. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കുമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ

'ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു, ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയത്'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ

Club World Cup: മെസിയുടെ ​വിജയ​ഗോൾ എന്നുറപ്പിച്ച നിമിഷം, തകർപ്പൻ സേവിലൂടെ തട്ടിയകറ്റി അൽ അഹ്ലി ​ഗോൾകീപ്പർ, ക്ലബ് ലോകകപ്പിൽ ഇന്റർമയാമിക്ക് സമനിലതുടക്കം

നിലമ്പൂരിലെ പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് എം സ്വരാജ്

മലയാളത്തിലും സോംബി പടം, സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ എന്‍ട്രി; 'ജാംബി' ടീസര്‍ പുറത്ത്

ക്ഷേമപെന്‍ഷനെ കൈക്കൂലിയെന്ന് അധിക്ഷേപിച്ചത് പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവം; വന്യജീവി അക്രമണത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി

ഇസ്രയേലിന് നേരെ ഇറാന്റെ കനത്ത പ്രഹരം; മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം, ഇരുന്നൂറിലേറെ പേർക്ക് പരിക്ക്

ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം മാനവികതയ്ക്കെതിരായ കുറ്റകൃത്യം