ഇന്ത്യ മുന്നണിയുടെ മുന്നേറ്റം കണ്ട് നരേന്ദ്രേ മോദിക്ക് ഹാലിളകി; ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുമുള്ള നീക്കം നടക്കുന്നുവെന്ന് സിഎസ് സുജാത

ഇന്ത്യ മുന്നണിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ട് പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് ഹാലിളകിയിരിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. നരേന്ദ്രേമോഡിയുടെ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഹാലിളകിയിരിക്കുന്നുവെന്നാണ്. ഇനിയൊരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം ഇതേ പോലെ കാണില്ലെന്ന് ജനങ്ങള്‍ മനസിലാക്കയതാണ് ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിന് അടിസ്ഥാനം.

രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനും ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം.

തെളിവുകളില്ലാതെ കേന്ദ്രസര്‍ക്കാര്‍ അമ്പത് ദിവസം ജയിലിലടച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയില്‍ മോചിതനായ അദ്ദേഹത്തെ ആഹ്ളാദത്തോടെയാണ് ജനം വരവേറ്റത് ബിജെപിയുടെ ഏകാധിപത്യത്തിനെതിരായ ജനവികാരമാണ് ഇത് വ്യക്തമാക്കുന്നതെന്ന് സിഎസ് സുജാത പറഞ്ഞു.

Latest Stories

ഇത്തവണ ഓണത്തിന് കൈനിറയെ പണം; ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസുമായി ബിവറേജ് കോര്‍പ്പറേഷന്‍

ഈ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് നേടാൻ കഴിയുമോ?; വിലയിരുത്തലുമായി വീരേന്ദർ സെവാഗ്

കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുന്നു; ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡികെ ശിവകുമാര്‍

“സഞ്ജു പുറത്തിരിക്കും”; ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനെ പ്രവചിച്ച് രഹാനെ

'വെറുതെ ഇരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ഒട്ടേറെ കാര്യങ്ങൾ എനിക്ക് മനസ്സിലായി'; പെട്ടെന്നുള്ള വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി അശ്വിൻ

ഡബിള്‍ ഹോഴ്സ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി; ചെയര്‍മാന്‍ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും ചേര്‍ന്ന് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി

ഇന്ത്യയിലെ ചില ഭാഗങ്ങളിൽ മഴവില്ലുകൾ അപ്രത്യക്ഷമാകുന്നുവെന്ന് പഠനം

'വി ഡി സതീശൻ മറുപടി പറയണം, എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുണ്ടെന്ന് എം വി ഗോവിന്ദൻ

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്, ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്ന് തീരുമാനം

ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിന് മറ്റൊരു തിരിച്ചടി നൽകി ബിസിസിഐ!